പണം ജീവിതത്തിന്റെ അനിവാര്യ ഘടകമാണ്. എന്നാൽ, പണത്തോടുള്ള അമിതമായ ആസക്തിയും, അത് എളുപ്പവഴിയിൽ നേടാനുള്ള ആഗ്രഹവും, അധ്വാനിക്കാനുള്ള മടിയും ഒരു വ്യക്തിയെയും സമൂഹത്തെയും യുവതലമുറയെയും എങ്ങനെ നശിപ്പിക്കുന്നുവെന്ന് ചിന്തിക്കേണ്ടത് അനിവാര്യമാണ്. ഈ പ്രവണതകൾ വ്യക്തിത്വത്തെ, ധാർമിക മൂല്യങ്ങളെ, സാമൂഹിക ബന്ധങ്ങളെ, ആത്യന്തികമായി ഒരു സമൂഹത്തിന്റെ തന്നെ അടിത്തറയെ തകർക്കുന്നു. പണത്തോടുള്ള അത്യാഗ്രഹം ഒരു വ്യക്തിയുടെ മനസ്സിനെ വിഷലിപ്തമാക്കുന്നു, എല്ലാ തീരുമാനങ്ങളും പണം എന്ന ഒറ്റ ലക്ഷ്യത്തിനു വേണ്ടി മാത്രമായി ചുരുങ്ങുമ്പോൾ, മനുഷ്യത്വം, സത്യസന്ധത, കരുണ എന്നിവയ്ക്ക് പ്രാധാന്യം നഷ്ടപ്പെടുന്നു, എളുപ്പത്തിൽ പണം നേടാനുള്ള ആഗ്രഹം ആളുകളെ തെറ്റായ വഴികളിലേക്ക് നയിക്കുന്നു ചതി, കള്ളത്തരം, അഴിമതി എന്നിവ സാധാരണമാകുന്നു. അധ്വാനിക്കാനുള്ള മടി ഒരാളുടെ ആത്മവിശ്വാസത്തെയും കഴിവുകളെയും നശിപ്പിക്കുന്നു, കഠിനാധ്വാനം ചെയ്യാതെ എന്തെങ്കിലും നേടാമെന്ന ചിന്ത ഒരു വ്യക്തിയെ ഉൽപ്പാദനക്ഷമതയില്ലാത്തവനും ആത്മനിന്ദയിൽ മുഴുകുന്നവനുമാക്കുന്നു. യുവാക്കളാണ് ഒരു രാഷ്ട്രത്തിന്റെ ഭാവി, എന്നാൽ, എളുപ്പത്തിൽ പണം സമ്പാദിക്കാമെന്ന തെറ്റിദ്ധാരണ അവരെ ക...
Comments